'സഹോദരന്മാരെ തമ്മിൽ അകറ്റുകയായിരുന്നു ലക്ഷ്യം,ഒറ്റക്കെട്ടായി നിൽക്കണം'; പരിക്കേറ്റവരെ സന്ദർശിച്ച് രാഹുൽ ​ഗാന്ധി

'സഹോദരന്മാരെ തമ്മിൽ അകറ്റുകയായിരുന്നു ലക്ഷ്യം,ഒറ്റക്കെട്ടായി നിൽക്കണം'; പരിക്കേറ്റവരെ സന്ദർശിച്ച് രാഹുൽ ​ഗാന്ധി
Apr 25, 2025 05:22 PM | By VIPIN P V

ദില്ലി: ( www.truevisionnews.com ) പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. കൂടിക്കാഴ്ചയ്ക്കു ശേഷം ഭീകരാക്രമണത്തിൽ പരിക്കേറ്റവരേയും അദ്ദേഹം സന്ദർശിച്ചു.

സഹോദരന്മാരെ തമ്മിൽ അകറ്റുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും ഈ സമയത്ത് ജനങ്ങൾ ഒരുമിച്ച് നിൽക്കേണ്ടത് അനിവാര്യമാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

'ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ എന്റെയും എന്റെ പാർട്ടിയുടേയും പൂർണ പിന്തുണയുണ്ടാവും. ഒറ്റക്കെട്ടായി നിന്ന് ഭീകരവാദത്തെ വേരോടെ പിഴുതെറിയണം.

സമൂഹത്തെ ഭിന്നിപ്പിക്കലും സഹോദരന്മാരെ തമ്മിൽ അകറ്റലുമായിരുന്നു ഭീകരാക്രമണത്തിന്റെ ലക്ഷ്യം. ഈ സമയം ജനങ്ങൾ ഒന്നിച്ചു നിൽക്കേണ്ടത് അനിവാര്യമാണ്' എന്നും രാഹുൽ​ ​ഗാന്ധി പറഞ്ഞു.

#Aim #separate #brothers #stand #together #RahulGandhi #visits #Injured

Next TV

Related Stories
ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതായി വെളിപ്പെടുത്തൽ, നിഷേധിച്ച് ഇന്ത്യന്‍ എംബസി

Jun 29, 2025 09:45 PM

ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതായി വെളിപ്പെടുത്തൽ, നിഷേധിച്ച് ഇന്ത്യന്‍ എംബസി

ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യഘട്ടത്തില്‍ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതായി...

Read More >>
ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

May 22, 2025 07:19 PM

ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന്...

Read More >>
Top Stories

News from Regional Network

//Truevisionall